Search
മോർ തോമാ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ അയർലണ്ടിൽ
- jsocireland
- Jul 4, 2014
- 1 min read
ഭാരതത്തിന്റെ കാവൽ പിതാവായ മോർ തോമാ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ മഹാ പരിശുദ്ധന്റെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന സെന്റ് തോമസ് സിറിയൻ ഓർത്തൊഡോക്സ് കോൺഗ്രിഗേഷനിൽ നടത്തപ്പെടുന്നു. ജൂലൈ മാസം 4, 5 (വെള്ളി, ശനി) തീയതികളിലായാണ് ഓർമ്മപ്പെരുന്നാൾ നടത്തപ്പെടുന്നത്.
കൗണ്ടി മീത്തിൽ ട്രിമ്മിൽ സെന്റ് ലോമൻസ് സ്ട്രീറ്റിലുള്ള സെന്റ് പാട്രിക്ക്സ് പള്ളിയിൽ വച്ചാണ് പെരുന്നാൾ ശുശ്രൂഷകൾ നടത്തപ്പെടുന്നത്. മോർ തോമാ ശ്ലീഹായുടെ നാമത്തിൽ അയർലണ്ടിലുള്ള ഏക സിറിയൻ ഓർത്തൊഡോക്സ് ദൈവാലയമാണ് ട്രിം സെന്റ് തോമസ് സിറിയൻ ഓർത്തൊഡോക്സ് കോൺഗ്രിഗേഷൻ.
പെരുന്നാൾ ശുശ്രൂഷകളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരിയും ഭരണ സമിതി അംഗങ്ങളും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0876315962, 0899515473, 0879960950
댓글