

ഫാമിലി കോൺഫറൻസ് 2019 ന്റെ രെജിസ്ട്രേഷൻ ഉത്ഘാടനം നിർവ്വഹിച്ചു.
ഡബ്ലിൻ. അയർലണ്ട് യാക്കോബായ സുറിയാനി ഓർത്തഡോൿസ് സഭയുടെ ഫാമിലി കോൺഫറൻസ് 2019 ന്റെ രെജിസ്ട്രേഷൻ ഉത്ഘാടനം ആഗസ്റ്റ് 18 ഞായറാഴ്ച ,ഡബ്ലിന് സെന്റ് .ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോൿസ് പള്ളിയിൽ വച്ച് വി.കുർബാനാനന്തരം റെവ.ഫാ. തമ്പി മാറാടി ആദ്യ രെജിസ്ട്രേഷൻ ഫോം ശ്രീ .സാജു വർഗീസിന് നൽകികൊണ്ട് നിർവ്വഹിച്ചു. ഡബ്ലിനിലുള്ള കാസിൽനോക്ക് സെന്റ് .വിൻസെന്റ്സ് കോളേജിൽ വെച്ച് സെപ്റ്റംബർ 27 ,28 ,29 തിയതികളിലായിട്ടാണ് ഈ വർഷത്തെ ഫാമിലി കോൺഫറൻസ് നടത്തപ്പെടുന്നത് . "കുടുംബ സംഗമം


നോക് തീർത്ഥാടനവും, വി.കുർബ്ബാനയും സെപ്റ്റംബർ 7ന്.
ഡബ്ലിൻ .അയർലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ വി.ദൈവമാതാവിന്റെ ജനന പ്പെരുന്നാളി നോടനുബന്ധിച്ചുള്ള എട്ടു നോമ്പിൽ നോക് തീർത്ഥാടന കേന്ദ്രത്തിലേക്ക് നടത്തിവരാറുള്ള തീർത്ഥയാത്രയും വി . കുർബ്ബാനയും ഈ വർഷവും ക്രമീകരിച്ചിരിക്കുന്നു . സെപ്റ്റംബർ 7 ശനിയാഴ്ച രാവിലെ 10.30 മണിക്ക് അഭി. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ ആയിരിക്കും വി.കുർബ്ബാനഅർപ്പിക്കപ്പെടുന്നത് . എല്ലാ വിശ്വാസികളെയും വി.കുർബ്ബാനാനയിൽ സംബന്ധിച്ചു