
യാക്കോബായ സുറിയാനി സഭയുടെ അയർലണ്ട് മേഖല ഫാമിലി കോണ്‍ഫ്രൻസ് 2014 ഡുബ്ലിനിൽ വച്ച് നടത്തപ്പെടുന്നു.
മലങ്കര യാക്കോബായ സുറിയാനി സഭയുടെ അയർലണ്ട് മേഖല ഫാമിലി കോണ്‍ഫ്രൻസ് ഈ വര്‍ഷവും (2014) പൂർവ്വാധികം ഭംഗിയായി സെപ്റ്റംബർ 27, 28 തീയതികളിൽ താല കിൽനമന ഹാളിൽ നടത്തുവാൻ തക്കവണ്ണം ക്രമീകരിച്ചു വരുന്നു. ശ്രേഷ്ഠ കാതോലിക്ക അബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ മുഖ്യാതിഥിയായി പങ്കെടുക്കുന്നയീ കോണ്ഫ്രൻസ്സിൽ ഇടവക മെത്രാപോലീത്തയെ കൂടാതെ വിവിധ സഭകളിലെ പ്രമുഖരായ വൈദീകരും പ്രാസംഗികരും പങ്കെടുക്കുന്നു. ചിന്താവിഷയം : "ഭൂമിയിൽ ഞാനൊരു പരദേശിയാണ്. അങ്ങയുടെ കല്പനകളെ എന്നില്‍നിന്നും മറച്ചുവെക്കരുതേ."