

മോർ തോമാ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ അയർലണ്ടിൽ
ഭാരതത്തിന്റെ കാവൽ പിതാവായ മോർ തോമാ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ മഹാ പരിശുദ്ധന്റെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന സെന്റ് തോമസ് സിറിയൻ ഓർത്തൊഡോക്സ് കോൺഗ്രിഗേഷനിൽ നടത്തപ്പെടുന്നു. ജൂലൈ മാസം 4, 5 (വെള്ളി, ശനി) തീയതികളിലായാണ് ഓർമ്മപ്പെരുന്നാൾ നടത്തപ്പെടുന്നത്. കൗണ്ടി മീത്തിൽ ട്രിമ്മിൽ സെന്റ് ലോമൻസ് സ്ട്രീറ്റിലുള്ള സെന്റ് പാട്രിക്ക്സ് പള്ളിയിൽ വച്ചാണ് പെരുന്നാൾ ശുശ്രൂഷകൾ നടത്തപ്പെടുന്നത്.
മോർ തോമാ ശ്ലീഹായുടെ നാമത്തിൽ അയർലണ്ടിലുള്ള ഏക സിറിയൻ ഓർത്തൊഡോക്സ് ദൈവാലയമാണ് ട്രിം