Knock Pilgrimage-2016 on September 3rd
അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ നേതൃത്വത്തില്‍ വി. ദൈവമാതാവിന്റെ എട്ടു നോമ്പിനോട് അനുബന്ധിച്ചു നോക് തീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ചു നടത്തിവരാറുള്ള വി.കുര്‍ബ്ബാന ഈ വര്‍ഷവും നടത്തപ്പെടുന്നു. സെപ്റ്റംബര്‍ മൂന്ന് ശനിയാഴ്ച രാവിലെ 11.00 മണിക്ക് ഇടവക മെത്രാപോലീത്ത അഭി. യൂഹാനോന്‍ മോര്‍ മിലിത്തിയോസ് തിരുമനസ്സിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആയിരിക്കും വി.കുര്‍ബ്ബാന അര്‍പ്പിക്കപ്പെടുന്നത്.
ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തൊഡോക്സ് പള്ളിയിലെ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഉള്ള സൈക്കിൾ തീർത്ഥയാത്ര ഈ വർഷവും അതീവ ഭക്തിയോടെ നടത്തപ്പെടുന്നു. സൈക്കിൾ തീര്ഥയാത്രയുടെ സമയക്രമത്തെ കുറിച് അറിയുവാൻ താല്പര്യമുള്ളവർ പ്രസ്തുത പള്ളിയിലെ യുവജനസഖ്യ ഭാരവാഹികളുമായോ പള്ളി ഭരണസമിതിയിൽപെട്ടവരുമായോ ബന്ധപ്പെടുക.