top of page

യാക്കോബായ സുറിയാനി സഭയുടെ അയർലണ്ട് മേഖല ഫാമിലി കോണ്ഫ്രൻസ് 2014 അവിസ്മരണീയമായി.

 

യാക്കോബായ സുറിയാനി സഭയുടെ അയർലണ്ട് മേഖലാ കുടുംബ സംഗമം 2014 താല കിൽനമന സെന്റെറിൽ വച്ച് സെപ്റ്റംബർ 27 ശനി, 28 ഞായർ തീയതികളിൽ നടത്തപ്പെട്ടു.

യാക്കോബായ സഭ തുമ്പമണ്‍ ഭദ്രാസനാധിപനും, അയർലണ്ടിലെ പാത്രിയാർക്കൽ വികാരിയുമായ അഭിവന്ദ്യ യുഹാനോൻ മാർ മിലിത്തോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായി പങ്കെടുത്തു.

27 ആം തീയതി ശനിയാഴ്ച അഭിവന്ദ്യ യൂഹാനോൻ മാർ മിലിത്തോസ് മെത്രാപ്പോലീത്ത പാത്രിയാർക്കൽ പതാക ഉയർത്തിയതോടുകൂടി കുടുംബ സംഗമത്തിന് തുടക്കമായി. ഫാ. ജോബിമോൻ സ്കറിയായുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഭിവന്ദ്യ മെത്രാപ്പോലീത്ത ഭദ്രദീപം കൊളുത്തി കുടുംബസംഗമത്തിന്റെ ഔപചാരികമായ ഉത്ഘാടനം നിർവഹിച്ചു. ഫാ. തോമസ്‌ പുതിയമടത്തിൽ സ്വാഗതവും ശ്രീ ഡിനീഷ് കൃതജ്ഞ്തയും പറഞ്ഞു. സണ്‍‌ഡേസ്കൂൾ കേന്ദ്ര കമ്മിറ്റിയംഗം ശ്രീമതി സിസിലി പോള് , മർത്ത മറിയം വനിതാസമാജം പ്രതിനിധി ശ്രീമതി സുനി തമ്പി, ക്വിസ് മാസ്റ്റർ ശ്രീ ബേസിൽ എന്നിവർ ആശംസപ്രസംഗങ്ങളും നടത്തി. അഡ്വ.: ശ്രീ ബിനു ബി അന്തിനാട് ഭക്തി പ്രമേയവും അവതരിപ്പിച്ചു.

തുടർന്ന് ഡോ. ലാസറസ് കുടുംബ ജീവിതത്തെ പറ്റിയും അഭിവന്ദ്യ മെത്രാപ്പോലീത്ത സുറിയാനി സഭയുടെ ആരാധനാ പാരമ്പര്യത്തിനെപ്പറ്റിയും ക്ലാസ്സെടുത്തു. തുടർന്നു നടന്ന കായിക മത്സരത്തിൽ പ്രായഭേദമെന്യേ എല്ലാവരും പങ്കെടുത്തു. സന്ധ്യാ പ്രാർഥനക്ക് ശേഷം നടന്ന കലാസന്ധ്യയിൽ വിവിധ ഇടവകയിൽ നിന്നുള്ള ടീമുകൾ അവതരിപ്പിച്ച കലാപരിപാടികൾ അവതരണ മികവുകൊണ്ടും, വ്യത്യസ്ഥത കൊണ്ടും വർണ്ണാഭമായി. നാടകങ്ങൾ, ക്രിസ്ത്യൻ തിരുവാതിര, വനിതകളുടെ മാർഗ്ഗംകളി തുടങ്ങിയവ വ്യത്യസ്ഥത പുലർത്തി.

28 ആം തീയതി ഞായറാഴ്ച വിശുദ്ധ കുർബ്ബാനക്ക് ശേഷം നടന്ന ബൈബിൾ ക്വിസ് മത്സരത്തിൽ താല സെൻറ് ഇഗ്നാത്തിയോസ് നൂറോനൊ യാക്കോബായ സുറിയാനി പള്ളി ഒന്നാം സ്ഥാനവും, വാട്ടർഫോർഡ് സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി രണ്ടാം സ്ഥാനവും കരസ്തമാക്കി. ബൈബിൾ ടെസ്റ്റ്‌ മത്സരത്തിൽ വാട്ടർഫോർഡ് സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഒന്നാം സ്ഥാനവും,ഗാൽവേ സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി രണ്ടാം സ്ഥാനവും കരസ്തമാക്കി. വിജയികൾക്ക് അഭിവന്ദ്യ മെത്രാപ്പോലീത്ത സമ്മാനങ്ങൾ നൽകി.

നൂറിലധികം കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കുടുംബ സംഗമം 2014 വൻ വിജയമാക്കി തീർക്കുവാൻ സഹകരിച്ച എല്ലാവർക്കും ഫാ. തോമസ്‌ പുതിയമടത്തിൽ നന്ദി അറിയിച്ചതോടുകൂടി കുടുംബ സംഗമം 2014 നു കൊടിയിറങ്ങി.

-----------------------------------------------------------------------------------------------------------------------------------------

Family Conference - 2014

Preparations Underway for MSOC Ireland Family Conference 2014

 

Preparations for  Family Conference 2014 are progressing on a fast phase. September 27th and 28th are the scheduled date for the celebration! A high lever preparatory committee has been elected at the Diocese general body chaired by H.G. Kuriakose Mor Eusebius. Dublin region will be hosting the “Family Conference 2014”.                                              

                                                                                                                                         

 

 

Please contact the below conveners for any queries.

 

Abhilash Thomas (Finance and Advertisement)

Fr Biju Mathai (General)

Binoy C Eliyas (Games)

Dineesh P Varghese (Registration)

Fr Joby Scaria (Food)

Juby Thomas (Communication)

Regimon C U   (Travel and Accommodation)

Renjith Varkey (Reception and First Aid)

Shabu Paul (Cultural, Stage, Light and Sound)

Fr Thomas Puthiyamadathil (Sundayschool)

 

Jacobite Syrian Orthodox Church Ireland is a registered charity in Ireland

Charities Regulatory Authority Ireland, Registered Charity Number: 20151058

  • YouTube App Icon
  • Instagram App Icon
  • Facebook App Icon
bottom of page