ആകമാന സുറിയാനി ഓർത്തഡോൿസ് സഭയുടെ മേലധ്യക്ഷനായ പരിശുദ്ധ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം
ആകമാന സുറിയാനി ഓർത്തഡോൿസ് സഭയുടെ മേലധ്യക്ഷനായ പരിശുദ്ധ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ ബാവക്ക് അയർലണ്ടിലെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സമൂഹം വൻവരവേൽപ്പ് നൽകുന്നു.
നവംബർ ഇരുപത്തിയൊൻപതാം തിയതി, ചൊവ്വാഴ്ച വൈകിട്ട് 5 :30 ന് ഡ്രംകോൺഡ്ര ഹോളി ക്രോസ് കോളേജ് പള്ളിയിൽ വെച്ച് പരിശുദ്ധ പാത്രിയർക്കീസ് ബാവക്ക് സ്വീകരണവും, 6 :00 ന് പരിശുദ്ധ ബാവായുടെ മുഖ്യകാർമികത്വത്തിൽ വി. കുർബാനയും അർപ്പിക്കപ്പെടുന്നു. അതിലേക്കായി എല്ലാ വിശ്വാസികളെയും അയർലണ്ടിലെ പാത്രിയാർക്കൽ വികാരിയേറ്റിന്റെ പേരിൽ സാദരം കർത്തൃനാമത്തിൽ ക്ഷണിച്ചുകൊള്ളുന്നു.
Venue: Holly Cross College Church, 6 Holy Cross Avenue, Drumcondra, Dublin 3